KeralaNews

വമ്പന്‍മാരും വമ്പത്തികളും കുടുങ്ങുന്നു ആദായനികുതി വകുപ്പ് രാജ്യത്തെ സാമ്പത്തിക കുറ്റവാളികളില്‍ നിന്ന് വിമുക്തമാക്കുന്നു

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലും തിരുവനന്തപുരത്തുമായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍. വ്യവസായി മഠത്തില്‍ രഘുവിന്റെ അഡ്വ. വിനോദ് കുമാര്‍ കുട്ടപ്പന് വിവിധ ബാങ്കുകളിലായി 15 കോടി രൂപയുടെ സ്ഥിരനിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

വിനോദ്കുമാറിന്റെ വീട്ടിലടക്കം കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഡ്വ.വിനോദ് കുമാര്‍ കുട്ടപ്പന്റെ അക്കൗണ്ടിലേയ്ക്ക് 45 കോടി രൂപയോളം വിദേശത്ത് നിന്നും എത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഡ്വ.വിനോദ് കുമാറിന്റെ മകന്റെ ഭാര്യാപിതാവും വ്യവസായിയുമായ മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 11 കിലോ സ്വര്‍ണവും 15 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

വിനോദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിലെ തന്ത്രിയെ മറയാക്കി നടന്ന കോടികളുടെ ഇടപാടുകളെ പറ്റിയുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാടുള്ള ഒരു ആശുപത്രി 350 കോടി രൂപയ്ക്ക് തന്ത്രിക്ക് വില്‍പ്പന നടത്തിയതായാണ് രേഖകള്‍. അടൂര്‍ സ്വദേശിയായ ജോണ്‍ കുരുവിളയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആശുപത്രി. ഇതേപ്പറ്റിയുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

ഗായിക റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിരവധി രേഖകള്‍ കണ്ടെടുത്തതായാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button