റിയാദ്: ഇളയമകനും രാജകുമാരനുമായ രകന്റെ ബിരുദദാന ചടങ്ങില്‍ സൗദി രാജാവ് സല്‍മാന്റെ കണ്ണുകള്‍ ഈറനണിഞ്ഞ്‍. റിയാദില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രകന്റെ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
രകന്റെ പിതാവെന്ന നിലയിലല്ല, എല്ലാ വിദ്യാര്‍ത്ഥികളുടേയും പിതാവെന്ന നിലയിലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് രാജാവ് സല്‍മാന്‍ പറഞ്ഞു. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ രാജാവ് ആദരിച്ചു. മകന്‍ രകന്‍ പിതാവിന് ഒരു വാള്‍ സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments