KeralaNews

മാനഭംഗ കേസുകളില്‍ സര്‍ക്കാരിന്റെ അനാസ്ഥ തികച്ചും അപലപനീയം:ടി.എന്‍.സീമ

തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തവരെ പൊലീസ് എത്രയും വേഗം കണ്ടുപിടിക്കണമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എന്‍. സീമ ആവശ്യപ്പെട്ടു.

എസ്.എ.ടി ആശുപത്രി സന്ദര്‍ശിച്ച ടി.എന്‍. സീമയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മീനംബികയും പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞു. പെരുമ്ബാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ അതിപൈശാചികമായി ബലാത്സംഗം ചെയ്തുകൊന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ താല്പര്യം കാണിക്കാത്ത അധികാരികളുടെ സമീപനം കേരളീയ സ്ത്രീത്വത്തെയാകെ ഭയപ്പെടുത്തുന്നുവെന്ന് സീമ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അങ്ങേയറ്റം അപലപനീയമാണ്. നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷമോള്‍ ആക്രമിക്കപ്പെട്ട രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്ര ക്രൂരമാണ്. നിസംഗത വെടിഞ്ഞ് സമൂഹം ഒന്നാകെ ഇതിനെതിരെ പ്രതികരിക്കണം.

പണവും രാഷ്ട്രീയസ്വാധീനവുമൊന്നും ഇല്ലാത്തവര്‍ക്കു നീതി നിഷേധിക്കുന്നതും അവരുടെ ദുരന്തങ്ങള്‍ അവഗണിക്കുന്നതും അപകടകരമായ സൂചനയാണ്. രണ്ട് കുറ്റകൃത്യങ്ങളിലെയും പ്രതികളെ എത്രയും വേഗം കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് ടി.എന്‍. സീമ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button