അബുദബി: കാപ്പിപ്പൊടിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 10 കിലോ ഹഷീഷ് അബുദബി പൊലിസ് പിടികൂടി. അല്‍ഐനിനും അബുദബിക്കും ഇടയിലുള്ള കൃഷിത്തോട്ടത്തില്‍ നിന്നാണ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ ജിസിസി പൌരന്മാരും മറ്റുരണ്ടുപേര്‍ ഏഷ്യക്കാരുമാണ്.
മയക്കുമരുന്ന് ശേഖരിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്നത് തോട്ടത്തില്‍ വെച്ചാണ്. പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നതിന് മുമ്പ് തന്നെ പിടികൂടാനായതായി സി.ഐ.ഡി. ഡയറക്ടര്‍ കേണല്‍ റാഷിദ് മുഹമ്മദ് ബു റാഷിദ് പറഞ്ഞു. വളരെ ഭംഗിയിലും വൃത്തിയിലും, സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു പായ്ക്കറ്റുകള്‍ തയ്യാറാക്കിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി സംഘം അബുദബി പൊലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നതായും കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നും കേണല്‍ റാഷിദ് വ്യക്തമാക്കി.
Post Your Comments