KeralaIndiaNews

സംസ്ഥാനത്തെ മഞ്ഞമഴ: പരിശോധനാ റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി, മൂലക്കട പഞ്ചായത്തുകളില്‍ പെയ്ത മഞ്ഞമഴയില്‍ വിഷാംശമോ അമ്ലം, ബീജകോശങ്ങള്‍, പൂപ്പല്‍ എന്നിവയുടെ അംശമോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പൈസസ് ബോര്‍ഡിന്റെ ഏലം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്ര സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഏലം ഗവേഷണ കേന്ദ്രം, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിവിധ മേഖലകളിലുള്ള വിദഗ്ധരടങ്ങിയ സംഘത്തെ വിശദമായ പരിശോധനകള്‍ നടത്താന്‍ ഇടുക്കിയിലേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

വലിയ ഏലം (കറുത്ത ഏലം) കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ മഞ്ഞ മഴയുണ്ടായതായി തെളിഞ്ഞിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button