ബീജിംഗ്: ഗര്‍ഭസ്ഥാവസ്ഥയിലെ പരിശോധനയില്‍ യാതൊരു വിധത്തലുമുള്ള വൈകല്യങ്ങളും കണ്ടെത്താതിരുന്ന കുഞ്ഞിന് ജനിച്ചപ്പോള്‍ കൈയ്യിലും കാലിലും 31 വിരലുകളുള്ള കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ് ദമ്പതികള്‍. ഹോങ്ങ്‌ഹോങ്ങ് എന്ന പേരില്‍ വിളിക്കുന്ന കുഞ്ഞിന് തള്ളവിരലുകളില്ലാതെ ഇരു കാലുകളിലും എട്ടു വിരലുകള്‍ വീതവും കൈകളില്‍ ഏഴും എട്ടും വീതമാണ് വിരലുകളുള്ളത്. പോളിടാക്റ്റിലി എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കൈകളില്‍ അധിക വിരലുകള്‍ ഉണ്ട്. ആയിരത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടു വരുന്ന ഈ അവസ്ഥയെ ഭയന്ന് നിരവധി തവണ ദമ്പതികള്‍ ഗര്‍ഭസ്ഥാവസ്ഥയിലുള്ളപ്പോള്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും ഇത് തിരിച്ചറിഞ്ഞില്ല. കുഞ്ഞിന്റെ അസ്ഥികള്‍ ഉറയ്ക്കുന്നതിനു മുന്‍പേ ശാസ്ത്രക്രിയയിലൂടെ ഇത് മാറ്റാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ദമ്പതികള്‍. വീഡിയോ കാണാം…
Post Your Comments