NewsInternational

റമദാനു മുന്‍പുള്ള ‘ശഅബാന്‍’ ഞായറാഴ്ച മുതല്‍ ആരംഭിക്കും

ദുബായ് : മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാന മാസമായ റമദാന്‍ മാസത്തിനു തൊട്ട് മുമ്പുള്ള മാസമായ ശഅബാന് മാസം ഞായറാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതായി വിവരം. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. വരുന്ന വെള്ളിയാഴ്ച സന്ധ്യക്കാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയില്ലാത്തതിനാലാണ് ശഅബാന്‍ മാസം ഞായറാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് അനുമാനിക്കുന്നത്.

ചന്ദ്രോദയത്തെ അടിസ്ഥാനമാക്കിയാണ് മുസ്ലിംങ്ങള്‍ ഹിജ്‌റ കലണ്ടറനുസരിച്ചുള്ള മാസപ്പിറവി തീരുമാനിക്കാറുള്ളത്. വ്രതാനുഷ്ഠാന മാസമായ റമദാന്‍ മാസത്തിനു തൊട്ട് മുമ്പുള്ള ശഅബാന്‍ മാസപ്പിറവി അറിയാന്‍ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് മാസപ്പിറവി നിരീക്ഷിക്കേണ്ടതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് ഔദ അറിയിച്ചു. അറബ് ഇസ്ലാമിക്ക് രാജ്യങ്ങളോടാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ അറിയിച്ചിട്ടുള്ളത്. ശഅ്ബാന്‍ മാസപ്പിറവി അനുസരിച്ചായിരിക്കും തൊട്ടടുത്ത വ്രതാനുഷ്ഠാന മാസമയ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാനുള്ള ദിവസം തീര്‍ച്ചപ്പെടുത്തുക.

മെയ് ആറാം തീയ്യതിയായ അടുത്ത വെള്ളിയാഴ്ച അറബ്, ഇസ്ലാമിക രാജൃങ്ങളില്‍ ശഅബാന്‍ മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യത കുറവാണെന്നാണ് അന്താരാഷ്ട്ര ജേൃാതിശാസ്ത്ര കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മാസപ്പിറവി ദൃശ്യമായാല്‍ വെള്ളിയാഴ്ച റജബ് മാസം പൂര്‍ത്തിയായതായും ശനിയാഴ്ച മുതല്‍ ശഅബാന്‍ മാസം ആരംഭിക്കുന്നതായി കണക്കാക്കും. വെള്ളിയാഴ്ച മാസപ്പിറവി ദൃശൃമായില്ലെങ്കില്‍ ശനിയാഴ്ച റജബ് മാസം പൂര്‍ത്തിയായതായും ഞായറാഴ്ച ശഅബാന്‍ ഒന്നാം തീയ്യതിയായും കണക്കാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button