ബലാത്സംഗത്തെത്തുടര്‍ന്ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധ പ്രകടനത്തിടയിലാണ് മുഖ്യമന്ത്രി പെരുമ്പാവൂരില്‍ എത്തിയത്.
അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് നടന്നതെന്നും, ഇതിന് മറ്റൊരു മാനം നല്‍കരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജിഷയുടെ സഹോദരി ദീപയ്ക്ക് ഗവണ്മെന്റ് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ-എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയുടെ പരിസരത്ത് വച്ച് ഏറ്റുമുട്ടി.
Post Your Comments