KeralaNews

ജിഷ എത്രത്തോളം കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന സഹപാഠിയുടെ വാക്കുകള്‍ ആരുടേയും കരലളിയിക്കുന്നത്

ജിഷയുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്ന സഹപാഠി റീത്ത ബാലചന്ദ്രന്റെ വാക്കുകള്‍ ആണിത്. ആരുടേയും കരലളിയിക്കുന്നത്ര വേദനയുളവാക്കുന്ന കണ്ണീരിന്റെ ഉപ്പുള്ളവയാണ് ഈ വാക്കുകള്‍. ജിഷയെ അടുത്തറിയുക.

മിക്ക ദിവസവും ജിഷ പട്ടിണിയായിരുന്നു…..
ഭക്ഷണം കഴിക്കാന്‍ കൂട്ടുകാര്‍ വിളിച്ചാലും അഭിമാനം കാരണം പലപ്പോഴും നിരസിക്കുമായിരുന്നു…..
രാവിലെ എന്ത് കഴിച്ചെന്നു ചോദിച്ചാല്‍ പലപ്പോഴും മൗനമായിരുന്നു മറുപടി. ചിലപ്പോള്‍ തലേ ദിവസത്തെ പഴങ്കഞ്ഞി കുടിച്ചുവെന്ന് പറയും.
കോളേജിലേക്ക് നടന്നു വരുന്നത് കണ്ട് ചോദിച്ചപ്പോള്‍ ബസ്സില്‍ പോകാന്‍ 14 രൂപ ഇല്ലാത്തതിനാല്‍ എന്നും നടന്നാണ് വരുന്നതെന്ന് പറഞ്ഞു.
അമ്മ വീട്ടില് ഒറ്റയ്ക്കാണ്, കതകില്ലാത്തതിനാല്‍ പശു വീട്ടിനുള്ളില്‍ കയറി കിടക്കും ഞാനുണ്ടെങ്കിലെ എങ്ങനെയെങ്കിലും വീടിന്റെ വാതില്‍ അടയ്ക്കാന്‍ പറ്റൂ.

വീടിന് ഒരു കതക് പിടിപ്പിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പഴയ വീട് എവിടെയെങ്കിലും പൊളിക്കുമ്പോള്‍ കതക് കിട്ടും അത് വയ്ക്കാമെന്നായിരുന്നു പറഞ്ഞത്……
പാമ്പിന്റെ ശല്യം രൂക്ഷമായ സ്ഥലത്ത് കട്ടകള്‍ വെറുതെ അടുക്കിവെച്ച വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്.
ഒരുപക്ഷേ അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ മനസ്സില്‍ നന്‍മമാത്രം സൂക്ഷിച്ചിരുന്ന പാവം പെണ്‍കുട്ടിക്ക് ഈ അവസ്ഥയുണ്ടാകില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button