സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 48കാരിയായ ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് ഭര്‍ത്താവ് വെടി വച്ച് കൊന്നു.
എന്‍കോര്‍ സെമി കണ്ടക്ടേഴ്സ് എന്ന സ്ഥാപനത്തില്‍ ടെക്നിക്കല്‍ റിക്രൂട്ടറായ സോണിയ നല്ലനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിംസ് നല്ലനെ (63) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും ഇന്ത്യന്‍ വംശജനാണ്. സാന്‍ ജോസിലെ ഇന്റിഗോ ഓക്ക് ലേനിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.കൊലപാതകത്തിന്റെ പ്രേരണ സംബന്ധിച്ച് പൊലീസ് അന്വേഷിച്ചു വരുകയാണ്. മറ്റാരും കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ സംശയകരമായി വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണ്. സാഹില്‍ നല്ലനും (21) നിതിന്‍ നല്ലനും (20). ഇരുവരും വിദ്യാര്‍ത്ഥികളാണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ പരുക്കേറ്റ ജയിംസ് നല്ലന്‍ മൂന്ന് മാസത്തോളം കോമയിലായിരുന്നു. പിന്നീട് സാധാരണ നിലയിലായെങ്കിലും സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നെന്ന് സഹേദരന്‍ ക്രിസ് നല്ലന്‍ പറഞ്ഞു.
Post Your Comments