Kauthuka Kazhchakal

കുപ്പിയില്‍ നിറച്ച ശുദ്ധവായു വില്പ്പനക്കെത്തുന്നു, അങ്ങനെ ഇനി നല്ല ശ്വാസം വേണമെങ്കില്‍ അതും വിലക്ക് വാങ്ങാം!

കുപ്പിയില്‍ നിറച്ച ശുദ്ധവായു ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്നു. കനേഡിയന്‍ കമ്പനിയായ വൈറ്റാലിറ്റി എയര്‍ ആണ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി കുപ്പിയില്‍ ശുദ്ധവായുവുമായി എത്തിയത്.

ഡല്‍ഹിയിലെ അമിതമായ വായുമലിനീകരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ കമ്പനി ഈ നീക്കം നടത്തുന്നത്. ചൈനയില്‍ ഇതിനുമുന്‍പ് തന്നെ കമ്പനി കുപ്പിയിലടച്ച ശുദ്ധവായു
പുറത്തിറക്കിയിട്ടുണ്ട്.

3-ലിറ്റര്‍, 8-ലിറ്റര്‍ കുപ്പികളില്‍ ഈ മാസം മുതല്‍ തന്നെ ശുദ്ധവായു വിപണിയില്‍ ലഭ്യമായിത്തുടങ്ങും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒരു ശ്വാസം എടുക്കുന്നതിന് 12.50 രൂപയോളം വിലയാകും വൈറ്റാലിറ്റി എയറിന്‍റെ ശുദ്ധവായുവിന്.

shortlink

Post Your Comments


Back to top button