ആനക്കര: സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്‍റും പ്രമുഖ ഇസ്ലാംമത പണ്ഡിതനുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം.
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസബോര്ഡ് എക്‌സിക്യുട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ് , ജാമിയ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാപ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പട്ടിക്കാട് ജാമിയ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ ബിയത്തുല്‍ ഇസ്ലാമിയ്യ, വളവന്നൂര്‍ ബാഫഖി യത്തീംഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.
മദ്‌റസാ പ്രസ്ഥാനം രൂപവത്കരിക്കുന്നതിന് യത്‌നിച്ചവരില് പ്രമുഖനായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്ലിയാരുടെ മകള്‍ കെ.കെ. ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹക്കീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപ്പരുത്തി, ഉമ്മു ആയിശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
Post Your Comments