മുംബൈ: തനിക്ക് നൊബേല്‍ സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ സമ്മാനം നിരസിച്ചുവെന്നും ശ്രീ ശ്രീ രവിശങ്കര്പറഞ്ഞു. താന്‍ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നു ആദരവിലല്ല.
അര്‍ഹതയുള്ളവരെ മാത്രമാണ് നാം ആദരിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ പൂര്‍ണമായും മലാലക്കെതിരായിരുന്നെന്നും 59കാരനായ രവിശങ്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ ലാത്തൂര്‍ സന്ദര്‍ശിക്കവെയാണ് ശ്രീ ശ്രീ ഈ പരാമര്‍ശം നടത്തിയത്. ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ലാത്തൂരില്‍ കര്‍ഷകര്‍ക്കായി ജല വിതരണം നടത്തുന്നുണ്ട്.
ഭീകര സംഘടനയായ ഐ.എസ്.ഐ.എസുമായി സമാധാന ചര്‍ച്ചയ്ക്ക് താന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ തലമുറിച്ച ഒരാളുടെ ചിത്രമാണ് അവര്‍ പകരം തനിക്കയച്ചെതെന്നും സമാധാനമാഗ്രഹിക്കാത്ത ഐ.എസിന് പട്ടാളമാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്താനിലെ തീവ്രവാദികളുടെ ഭീഷണി മറികടന്ന് സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മലാലയെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
Post Your Comments