Kerala

സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് സൂര്യഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിനു സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സന്തോഷിനു സൂര്യതാപമേറ്റത്. വീട്ടിലേക്കു പോകുകയായിരുന്ന സന്തോഷിനു ശരീരമാസകലം പൊള്ളലേറ്റു.

അതേസമയം ഉഷ്ണതരംഗം സംസ്ഥാനത്ത് മറ്റന്നാള്‍ വരെ തുടരും. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഊഷ്മാവ് 40 ഡിഗ്രിയ്ക്ക് മുകളില്‍ എത്തുമെന്നും ദുരന്ത നിവാരണ വിഭാഗം മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് അഞ്ചിനു ശേഷം കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button