കൊച്ചി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധം. കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തിയപ്പോഴാണ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്.
കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് ഉടന്‍ കണ്ടെത്തണമെന്ന ആവശ്യവുമായെത്തിയവരാണ് രമേശ് ചെന്നിത്തലയെ പെരുമ്പാവൂരില്‍ ആശുപത്രിയില്‍ തടഞ്ഞത്. ചെന്നിത്തലയ്ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല എന്നത് തികഞ്ഞ അലംഭാവമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം, ദില്ലി മോഡല്‍ പീഡനമാണ് നടന്നതെന്ന് പറയാനാവില്ലെന്ന് ഐ.ജി മഹിപാല്‍ യാദവ് പറഞ്ഞു. പ്രതിയെ കണ്ടവരില്ല. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് ഒരാളായിരിക്കാം. ഇപ്പോള്‍ കസ്റ്റഡിയിലായവര്‍ പ്രതികളാണെന്ന് പറയാനാവില്ലെന്നും ഐ.ജി പറഞ്ഞു.
Post Your Comments