ന്യൂഡല്‍ഹി: പരസ്യം കൊടുത്തവകയില്‍ പണം നല്‍കാത്തതിന് ഇന്ത്യയിലും വിദേശത്തുമുള്ള 20 കമ്പനികള്‍ക്കെതിരെ ഫ്ളിപ്കാര്‍ട്ട് കോടതിയെ സമീപിക്കുന്നു.ഫ്ളിപ്കാര്‍ട്ട് ഡോട്ട്കോമില്‍ പരസ്യം നല്‍കിയതിന് കോടികളാണ് കമ്പനികള്‍ ഫ്ളിപ്കാര്‍ട്ടിന് നല്‍കാനുള്ളത്.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഡിജിറ്റല്‍ ഒരുകോടിയിലേറെ രൂപയാണ് നല്‍കാനുള്ളത്. ടിക്കോണ ഡിജിറ്റല്‍, മൈ-പോപ്കോണ്‍ തുടങ്ങിയ സ്ഥാപനങ്ങളും കുടിശിക വരുത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് നല്കി പരസ്യം നല്കാന് കഴിഞ്ഞവര്‍ഷമാണ് ഫ്ളിപ്കാര്‍ട്ട് തീരുമാനമെടുത്തത്. ആമസോണ്‍ഡോട്ട്കോം പോലെയുള്ള സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് പ്രീപെയ്ഡ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
Post Your Comments