India

മദ്ധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മദ്ധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തി. ദിയോറിയ ജില്ലയിലെ വാസുദേവ് ചകിലായിരുന്നു സംഭവം. വിദേശ്വരി പ്രസാദ് എന്ന അമ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

വാസുദേവ് ചകില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് സംഭവം. ഒരു സംഘം ചെറുപ്പക്കാരാണ് വിദേശ്വരിയെ ആക്രമിച്ചത്. ഇഷ്ടപ്പെട്ട പാട്ടുവെച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കളുടെ വാക്ക് വിദേശ്വരി ചെവിക്കൊണ്ടില്ല. തുടര്‍ന്നായിരുന്നു ആക്രമണം. യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയ വിദേശ്വരി സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button