ന്യുഡല്‍ഹി : ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെയും ജഗദാംബിക പാലിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്ത നിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ട കാര്യമില്ല. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Post Your Comments