റിയോ:റിയോ ഒളിംപിക്സിനു വലിയ ഭീഷണിയായ സിക വൈറസ് ആക്രമണത്തില്‍ നിന്നു താരങ്ങളെ രക്ഷിക്കാന്‍ കൊറിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്കായി സിക പ്രൂഫ് കോട്ട് കണ്ടെത്തി. കൊതുകുകളെ അകറ്റുന്ന മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ചവയാണ് കൊറിയന്‍ താരങ്ങളുടെ യൂണിഫോം. തലസ്ഥാനമായ സോളില്‍ നടന്ന ചടങ്ങില്‍ ഇത് പുറത്തിറക്കി.
നീളന്‍ പാന്റും ഫുള്‍ സ്ലീവ് ഷര്‍ട്ടും അതിനു മുകളില്‍ ഒരു കോട്ടും ഉള്‍പ്പെടുന്നതാണ് യൂണിഫോം. മൂന്നിലും കൊതുക് തൊടുക പോലുമില്ല. അത്ലിറ്റ് വില്ലേജിലും ആഘോഷപരിപാടികളിലുമാണ് താരങ്ങള്‍ ഇത് ധരിക്കുക. എന്നാല്‍ മല്‍സരങ്ങളില്‍ കര്‍ശന നിബന്ധനയുള്ളതിനാല്‍ സാധാരണ സ്പോര്‍ട്സ് വസ്ത്രങ്ങള്‍ക്കൊപ്പം സംഘാടകര്‍ നല്കുന്ന സ്പ്രേ ആയിരിക്കും ഉപയോഗിക്കുന്നത് . കൊറിയന്‍ പ്രതിനിധി സംഘം വൈറസ് ഭീഷണി വിലയിരുത്താന്‍ കഴിഞ്ഞ മാസം റിയോ ഡി ജനീറോ സന്ദര്‍ശിച്ചിരുന്നു.
Post Your Comments