Technology

യൂട്യൂബ് ഉപയോഗിക്കുന്നവര്‍ അറിയാന്‍

വീഡിയോ കാണാന്‍ എല്ലാവരും ആശ്രയിക്കുന്നയൊരു മാധ്യമമാണ് യുട്യൂബ്. ഇതില്‍ ഇഷ്ടപ്പെട്ട വിഡിയോകൾ തിരഞ്ഞു കാണാൻ മാത്രമേ പലർക്കും അറിയൂ. യൂ ട്യൂബിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

ലൂപ്- കണ്ടു കൊണ്ടിരിക്കുന്ന വിഡിയോ തന്നെ വീണ്ടും തനിയെ പ്ളേ ആകാൻ സഹായിക്കുന്നു. വിഡിയോയ്ക്കു മുകളിൽ മൗസ് റൈറ്റ് ബട്ടൻ ക്ളിക്ക് ചെയ്ത് ലൂപ് സെലക്ട് ചെയ്താൽ മാത്രം മതി. യൂട്യൂബിൽ വിഡിയോ കാണാൻ മൗസിനെ തന്നെ ആശ്രയിക്കേണ്ടതില്ല. www.youtube.com/leanback ഉപയോഗിച്ച് കീ ബോർഡിലും യൂട്യൂബ് പ്രവര്‍ത്തിപ്പിക്കാം.

ഇന്റർനെറ്റ് സ്ലോ ആണെങ്കിൽ വിഡിയോ ബഫർ ചെയ്തു കൊണ്ടിരിക്കും. ഇതൊഴിവാക്കാൻ www.youtube.com/account_playback യുആർഎല്ലിനെ ആശ്രയിക്കാം. I have a slow internet connection Never play higher-quality video എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതിയാകും.

നിങ്ങൾക്കിഷ്ടപ്പെട്ട ഗായകന്റെ പാട്ടു മാത്രം കേൾക്കണമെങ്കിൽ ഹാഷ് ടൈപ്പ് ചെയ്ത ശേഷം ആർട്ടിസ്റ്റിന്റെ ടൈപ്പ് ചെയ്യുക. ഈ ഫീച്ചർ ഡസ്ക്ടോപ്പിലും മൊബൈൽ ഫോണിലും ഉപയോഗിക്കാം.

തിരച്ചിൽ കൂടുതൽ കൃത്യതയുള്ളതാക്കാൻ കീ വേർഡുകൾ ഉപയോഗിക്കുക. ഉദാഹരണത്തിനു ആവശ്യമായ വിഡിയോ ടൈപ്പ് ശേഷം എച്ച്ഡി എന്നുകൂടി ചേർത്താൽ എച്ച്ഡി വിഡിയോകൾ മാത്രം കാണാനാകും.ഒരിക്കൽ കണ്ട വിഡിയോ പിന്നീടെപ്പോഴെങ്കിലും വീണ്ടും കാണണമെങ്കിൽ ടൈപ്പ് ചെയ്ത ശേഷം allintitle എന്നു കൂടി ചേർത്താല്‍ കൃത്യം നമുക്ക് വേണ്ട വിഡിയോ കിട്ടും.

നിങ്ങൾ ഏതു വിഡിയോ ആണ് കണ്ടതെന്നു മറ്റുള്ളവർക്കു മനസിലാകാതിരിക്കാൻ ‘www.youtube.com/account_privacy’ എന്ന അഡ്രസിനെ ആശ്രയിക്കുക. ഈ വിൻഡോയുടെ ഏറ്റവും മുകളിൽ കാണുന്ന രണ്ടു കോളങ്ങൾ സെലക്ട് ചെയ്താൽ മതി.

ചില വിഡിയോകൾ കാണാൻ വിലക്കുണ്ട്. ഇവ കാണാൻ ‘https://www.youtube.com/watch?v=wyOz1Xb4u54&list=PL596583248B91B9C9&index=14 എന്ന യുആർഎൽ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button