മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് വാഹനത്തിനുനേരെ നടന്ന ആക്രമണത്തില്‍ പാകിസ്താന് വംശജനായ പൊലിസ് ഉദ്യോഗസ്ഥന് മുഹമ്മദ് തന്‍വീര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് അറസ്റ്റ്.
കൂടുതല്‍ പേരെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി അടക്കമുള്ള നാലുപേരാണ് ആക്രമണം നടത്തിയത്. മറ്റ് നാലുപേര്‍ പൊലിസിനെ നിരീക്ഷിച്ച് ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കി. അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments