പാലക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ പാലക്കാട് പുതുശ്ശേരിയിലെ പെപ്സി പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള നടപടികളുമായി പഞ്ചായത്ത് രംഗത്തെത്തി. പുതുശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുമ്പോഴും ശീതള പാനീയ കമ്പനികള്‍ വന്‍തോതില്‍ ജലചൂഷണം നടത്തുന്ന സാഹചര്യത്തിലാണ് പെപ്സികോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ആവശ്യപെടുന്നത്.
ഇതിന് മുന്നോടിയായി മെയ് രണ്ടിന് പ്രമേയം പാസാക്കി സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കമ്പനി എത്ര ജലമെടുക്കുന്നുവെന്ന കണക്ക് പഞ്ചായത്തിന്റെ കൈവശം ഇല്ല. കോടതിയില്‍ നല്‍കിയ മറുപടിയില്‍ പ്രതിദിനം 6 ലക്ഷം ലിറ്റര്‍ എന്നാണ് അറിയിച്ചിരുന്നത്. വെള്ളമെടുക്കാന്‍ കോടതി വിധി ഉണ്ടെന്നാണ് പെപ്സികോയുടെ വിശദീകരണം.
Post Your Comments