കൊച്ചി : ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.
സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കു ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ ഭര്‍ത്താവ് ലിന്‍സനാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫഌറ്റില്‍ താമസിക്കുന്ന പാകിസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലേക്ക് കൊണ്ടു പോവുക. പുലര്‍ച്ചെ ആറുമണിയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് പത്തു മണിയോടെ അങ്കമാലി കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളിയിലാണ് സംസ്കാരം. അതേസമയം ചിക്കുവിന്റെ ഭര്‍ത്താവ് ലിന്സന് ഇന്ത്യയിലേക്ക് പോകാന്‍ പോലീസ് അനുമതി നല്‍കിയിട്ടില്ല. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്സന് ഒമാനില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് സൂചനകള്‍.
Post Your Comments