NewsInternationalGulf

ഇന്ത്യ-യു.എ.ഇ കരാര്‍ ഒപ്പിട്ടു

ദുബായ്: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡെല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.ഥാനി അഹ്മദ് അല്‍ മിഹൈരിയും ഇന്ത്യന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം സെക്രട്ടറി രോഹിത് നടരാജനും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

പുതിയ കരാറനുസരിച്ച് ഇരുരാജ്യങ്ങളിലെയും തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇതിലൂടെ തൊഴില്‍ ഗുണനിലവാരം വര്‍ധിക്കുകയും മികച്ച തൊഴിലാളികളെ ലഭ്യമാവുകയും ചെയ്യും. കരാറനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് സംയുക്ത ഉന്നതാധികാര സമിതിയും സാങ്കേതിക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സംയുക്ത യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കും. അബുദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button