KeralaNews

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു; സര്‍ക്കാരിനെതിരെ കൂട്ടായ്മ

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍  ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കൂട്ടായ്മയുമായി ദുരിധബാധിതര്‍ രംഗത്ത്. തിരുവനന്തപുരത്ത് അമ്മമാരും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും നടത്തിയ കഞ്ഞിവെപ്പു സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും സമരസമിതി പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിനിറങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യം പ്രകടമാക്കുമെന്നും ഏത് സര്‍ക്കാര്‍ വന്നാലും തങ്ങളുടെ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ ദുരിതബാധിതര്‍ സമരം തുടരുമെന്നും അവര്‍ വ്യകതമാക്കി . ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുക, പുനരധിവാസം നടപ്പിലാക്കുക,സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുക, കടബാധ്യത എഴുതി തള്ളുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button