Uncategorized

ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് ഛോട്ടാ ഷക്കീലിന്റെ വധഭീഷണി

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീലിന്റെ വക വധഭീഷണി. തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുനില്‍ ഗുപ്തയുടെ മൊബൈല്‍ ഫോണിലേക്കാണ് എസ്‌എംഎസ് ആയി വധഭീഷണി എത്തിയത്. ‘ഛോട്ടാ രാജന്റെ അവസാനം ഉടന്‍’ എന്നായിരുന്നു എസ്‌എംഎസ് സന്ദേശം .

കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് രാവിലെയാണ് ഗുപ്തക്ക് എസ്‌എംഎസ് സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷ ശക്തമാക്കി. ഭീഷണികളെ തുടര്‍ന്ന് ജയിലില്‍ ഛോട്ടാ രാജന്റെയും സുരക്ഷ അതീവ ശക്തമാക്കി.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് ആണ് ഛോട്ടാ രാജന്‍ ബാലിയില്‍ വച്ച്‌ അറസ്റ്റിലായത്. ഡല്‍ഹിയിലും മുംബൈയിലുമായി നിരവധി ക്രിമിനല്‍ കേസുകളുള്ള രാജനെ തീഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button