കോട്ടയം : തന്‍റെ പേരില്‍ കേസ് ഒന്നുമില്ലെന്നും വി എസ് അച്യുതാനന്ദന്‍ അനാവശ്യം പറയുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ ജനം അത് നിര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി. പുതുപള്ളിയില്‍ നാമനിര്‍ദേശപട്ടിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാമനിര്‍ദ്ദേശപട്ടികയോടൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ കേസ് ഒന്നുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഉത്തരവാദിത്തമുള്ള നേതാക്കള്‍ വസ്തുതവെച്ചായിരിക്കണം സംസാരിക്കേണ്ടത്. മുന്‍പും ആരോപണമുന്നയിച്ചതിനു വി എസിനെതിരെ കേസ് ഉണ്ട്. ഇടതുപക്ഷത്തിന്റെ നേതാക്കള്‍ക്കെതിരെ കേസുകള്‍ പുറത്ത് വരാന്‍ വേണ്ടിയാണോ വി . എസ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും തങ്ങള്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ ഗതിയെന്താകും എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
Post Your Comments