തൃപ്പൂണിത്തുറ: തെരഞ്ഞെുടുപ്പില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെതിരെ തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. തൃപ്പൂണിത്തുറയില്‍ സ്വരാജിന് അപരനായി അങ്കമാലി സ്വദേശിയായ ഒരു സ്വരാജിനെക്കൊണ്ട് നോമിനേഷന് കൊടുപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും അപരനെക്കൊണ്ട് നോമിനേഷന് കൊടുപ്പിച്ചത് ആരാണെന്ന് പറയേണ്ടതില്ലല്ലോ എന്നും സ്വരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
തനിക്കെതിരെ അപരനെ നിര്‍ത്തിയതിനെതിരെ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ഒരു ബാബുവും പത്രിക നല്കി. എന്നാല്‍ ഇക്കാര്യം താനോ പാര്‍ട്ടിയോ അറിഞ്ഞതല്ല. ബാബു എന്ന ഈ അപരനെക്കൊണ്ട് ഉടന്‍ തന്നെ പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തതായി സ്വരാജ് പറഞ്ഞു. ബാബു എന്ന പേരുള്ള പതിനായിരം പേരെ എങ്കിലും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല.
എങ്കിലും അപരന്മാരുടെ പിന്തുണയില്ലാതെയാകും താന്‍ മത്സരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. അപരന് കിട്ടുന്ന വോട്ട് കൊണ്ട് ജയിച്ചാല്‍ ലജ്ജിച്ച് മരിക്കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments