കെയ്റോ: മിണ്ടാതിരുന്നതിന് ഈജിപ്തുകാരന്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തി. സൗദിയിലെ സദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ദിവസം ഭാര്യ ഏറെ വൈകിയാണ് വീട്ടിലെത്തിയത്. എവിടെ പോയിരുന്നുവെന്ന് ഭര്‍ത്താവ് നിരവധി തവണ ചോദിച്ചെങ്കിലും ഭാര്യ മൌനം പാലിക്കുകയായിരുന്നു. ഇതില്‍ കുപിതനായ ഇയാള്‍ ഭാര്യയെ തല്ലുകയും ഒടുവില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയുമായിരുന്നു.
തലയ്ക്ക് മാരകമായ മുറിവേറ്റ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് പിടിയിലാകുകയും ചെയ്തു.
Post Your Comments