Gulf

ദുബായില്‍ 64 കാരിയെ നിക്ഷേപകന്‍ മാനഭംഗപ്പെടുത്തി

ദുബായ് : ദുബായില്‍ അറുപത്തിനാലുകാരിയെ പിന്തുടര്‍ന്ന് മാനഭംഗപ്പെടുത്തി. കേസിന്റെ വിചാരണ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് വൃദ്ധസ്ത്രീ സുഡാനി നിക്ഷേപകന്റെ മാനഭംഗത്തിനിരയായത്. കേസിന്റെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ നടന്നുവരികയാണ്.

എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി വാദിയുടെ തലയില്‍ സ്പര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ തനിക്ക് മകളെപോലെയാണെന്നും പറഞ്ഞു. എന്നാല്‍ പ്രതി തന്റെ പിറക് വശത്ത് സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ ആരോപണം. സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ക്യാമറയുടെ നിരീക്ഷണ വലയത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. കേസിന്റെ അടുത്ത വിചാരണ മേയ് 17 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button