സാന്‍ഫ്രാന്‍സിസ്കോ: 2016-ന്‍റെ ആദ്യ മൂന്നു മാസങ്ങളില്‍ 150-കോടി ഡോളറാണ് (ഏകദേശം 9900-കോടി രൂപ) ഫെയ്സ്ബുക്ക് ലാഭം നേടിയത്. ലാഭത്തിലെ ഈ വര്‍ദ്ധനവ് 50 ശതമാനമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 350-കോടി ഡോളറായിരുന്ന വരുമാനം ഇപ്പോള്‍ 540-കോടി ഡോളാറായി (ഏകദേശം 35,640-കോടി രൂപാ) ഉയര്‍ന്നിട്ടുണ്ട്.
ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് ലാഭത്തിലെ ഈ മൂന്നു മടങ്ങ് വര്‍ദ്ധനവ് കൈവരിക്കാന്‍ ഫെയ്സ്ബുക്കിനെ സഹായിച്ചത്. സജീവ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം പ്രതിമാസം 165-കോടിയായി വര്‍ദ്ധിച്ചു. 15 ശതമാനം വര്‍ദ്ധനയാണിത്.
ഇതിനുമുപരി ഈ അവലോകന കാലയളവില്‍ പരസ്യ വരുമാനത്തില്‍ മാത്രം ഉണ്ടായ 57% വര്‍ധനയാണ് ലാഭം ഉയര്‍ത്താന്‍ കമ്പനിയെ സഹായിച്ചത്. ഒരു ഉപയോക്താവ് പ്രതിദിനം ഫെയ്സ്ബുക്കില്‍ 50 മിനിറ്റെങ്കിലും ചിലവഴിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫെയ്സ്ബുക്കിന്‍റെ ഓഹരിവിലയും 9 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. വിപണിമൂല്ല്യം 33,700-കോടി ഡോളറായും ഉയര്‍ന്നു. ഓഹരിഘടനയില്‍ മാറ്റം വരുത്താനും ബോര്‍ഡ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതുപ്രകാരം വോട്ടിംഗ് അവകാശം ഇല്ലാത്ത പുതിയ വിഭാഗം ഓഹരികള്‍ “ക്ലാസ്സ് സി” എന്നപേരില്‍ പുറത്തിറക്കും.
Post Your Comments