ന്യൂഡല്‍ഹി: എംപി ഫണ്ട് അഞ്ചിരട്ടിയാക്കുന്ന കാര്യം ധനമാന്ത്രാലയതിന്‍റെ പരിഗണനയില്‍. കേന്ദ്രമന്ത്രി വി.കെ.സിങ്ങാണ് നിലവില്‍ 5-കോടി രൂപയുള്ള വാര്‍ഷിക എംപിഫണ്ട് 25-കോടി രൂപയാക്കാനുള്ള ശുപാര്‍ശ പരിഗണിക്കുന്ന കാര്യം ലോക്സഭയില്‍ അറിയിച്ചത്.
എംപിമാരുടെ പ്രാദേശിക മേഖലാ വികസന പദ്ധതിക്കു വേണ്ടിയുള്ള ലോക്സഭാ സമിതി ജൂലൈ രണ്ടിന് യോഗം ചേര്‍ന്നപ്പോള്‍ ഫണ്ട് വര്‍ദ്ധന എന്ന ആവശ്യം ഉന്നയിച്ചിരുന്നു. 5-കോടിയില്‍ നിന്ന് 10-കോടിയാക്കുക എന്ന അവരുടെ ആവശ്യത്തെ മറികടക്കുന്ന വിധത്തിലുള്ള വര്‍ധനയാണ് ധനമന്ത്രാലയം പരിഗണിക്കുന്നത്.
എംപിമാര്‍ക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ വിനിയോഗം, ചെയ്യുന്ന വികസന ജോലികള്‍ എന്നിവ പരിശോധിക്കാനുതകുന്ന വിധത്തില്‍ ഇതു സംബന്ധിച്ച വെബ്സൈറ്റ് പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ അധികൃതരും എംപിമാരും തമ്മിലുള്ള ആശയവിനിമയം ഇതുവഴി എളുപ്പമാക്കി ജില്ലകളുടെ പദ്ധതി ആവശ്യങ്ങളും തത്സമയം അറിയിക്കാനുള്ള അവസരം ഇതോടെ ഒരുങ്ങും.
നിലവില്‍ 229 ജില്ലകള്‍ പുതിയ വെബ്സൈറ്റില്‍ വിവരങ്ങള്‍ ചേര്‍ത്തതായും മന്ത്രി അറിയിച്ചു.
Post Your Comments