അജ്മാന്‍: യു.എ.ഇയിലെ അജ്മാനിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തിന്റെ കാരണം അജ്മാന്‍ പോലീസ് വെളിപ്പെടുത്തി. മാര്‍ച്ച് 29നാണ് 300 കുടുംബങ്ങളെ ഭവനരഹിതരാക്കിയ വന്‍ തീപ്പിടുത്തമുണ്ടായത്. സിഗരറ്റ് കുറ്റിയോ കത്തിക്കൊണ്ടിരിക്കുന്ന കല്‍ക്കരിയോ ആണ് തീപിടുത്തത്തിന്റെ കാരണമെന്ന് അജ്മീര്‍ പൊലീസ് കമ്മാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ അബ്ദുല്ലാ സുല്‍ത്താന്‍ അല്‍ നുആയ്മി വെളിപ്പെടുത്തിയത്.
മലയാളികളുള്‍പ്പെടെ നിരവധിപേര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുള്ള തീപ്പൊരി കെട്ടിട നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ക്ക് മേല്‍ പതിച്ചതാണ് തീപിടിക്കാനുണ്ടായ കാരണമെന്ന് ഫാറന്‍സിക് പരിശോധയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.
. ടവറിനെ ആവരണത്തിന് തീപിടിച്ചതോടെ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. തീപ്പിടിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി ഹുക്കകള്‍ കണ്ടെത്തിയതായും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടവറിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള അലൂമിനിയം ആവരണം വളരെ വേഗത്തില്‍ കെട്ടിടങ്ങള്‍ക്കിടയിലേക്ക് തീ പടരുന്നതിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അലൂമിനിയം ആവരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്താന്‍ അജ്മാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ഇമ്മിഗ്രേഷന്‍ വിഭാഗം എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള ഇത്തരം കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നയിടങ്ങളില്‍ തീപിടുത്ത സാധ്യത ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.
Post Your Comments