അബുദാബി : അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ ചലച്ചിത്ര നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു. വിമാനയാത്രക്കിടെ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് എത്തിഹാദ് എയര്‍വെയ്സ് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്.
ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്ക് വരികയായിരുന്ന എത്തിഹാദ് വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്രചെയ്യുകയായിരുന്ന ജിനു ഉറങ്ങുന്നതിനായി സീറ്റിനു മുന്നിലുള്ള ടിവി സ്ക്രീന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാത്തതിനെതുടര്‍ന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഒരു പുതപ്പു കൊണ്ട് ടിവി സ്ക്രീന്‍ മറച്ചുവച്ചു. തുടര്‍ന്ന് വാഗ്വാദമുണ്ടായി. സംഭവം മുഴുവന്‍ മൊബൈലില്‍ ചിത്രീകരിച്ച ജിനുവിന്റെ നടപടിയാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വിമാനം അബുദാബിയിലെത്തിയ ഉടന്‍ എയര്‍പോര്‍ട്ട് പോലീസ് ജിനുവിനെ അറസ്റ്റുചെയ്യുകയായിരുന്നു. അബുദാബി വിമാനതാവളത്തില്‍ അറസ്റ്റിലായ വിവിരം ജിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Post Your Comments