ബംഗലൂരു:മുടി ഉണക്കുന്നതിനിടെ കാല് വഴുതി അപ്പാര്‍ട്ട്മെന്റിന്റെ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചന്ദന നാഗേഷാണ് (26) മരിച്ചത്. വ്യാഴായ്ച രാവിലെ 6.30 നാണ് സംഭവം.
ചന്ദനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഏഴു ദിവസം പ്രായമുളള കുഞ്ഞിന്റെ അമ്മയാണ് ചന്ദന.
പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.അസ്വഭാവിക മരണത്തിന് ഇലക്ട്രോണിക സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.സീമെന്‍സ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ചന്ദനയുടെ ഭര്‍ത്താവ് അഭിലാഷ്
Post Your Comments