ദുബായ്: മാതൃസഹോദരനെ വാട്സ്ആപ്പിലൂടെ അപമാനിച്ച കേസില്‍ അധ്യാപികയ്ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ. 53 കാരിയായ പ്രതി വാട്സ്ആപ്പിലൂടെ തൃസഹോദരനെ പേരെടുത്ത് വിളിക്കുകയും വഞ്ചകനെന്ന് വിശേഷിപ്പിക്കുകയും ചെയ്ത് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മൊബൈല്‍ വഴി അയച്ച സന്ദേശങ്ങളും വിദ്വേഷ വാക്കുകളും കോടതി വാദി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
ടെലികമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിനും അധ്യാപികയ്ക്കെതിരെ കേസുണ്ട്. കഴിഞ്ഞ വര്‍ഷം ജവംബര്‍ 26 മുതല്‍ ജനുവരി 10 വരെയാണ് അദ്ധ്യാപിക സന്ദേശമയച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സാവകാശമുണ്ട്.
Post Your Comments