ന്യൂഡല്‍ഹി : കേരളത്തില്‍ വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപിന് മുകളില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതമാണ് മഴയ്ക്ക് സഹായകമായിരിക്കുന്നത്. മഴ പെയ്യുന്നതോടെ വേനല്‍ച്ചൂടിന് ആശ്വാസമാകുമെന്നും രണ്ട് ഡിഗ്രിയോളം ചൂട് കുറയുമെന്നുമാണ് നിഗമനം.
സംസ്ഥാനത്ത് കടുത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ ഇതിനോടകം സൂര്യാതപത്തെ തുടര്‍ന്ന് മരണപ്പെട്ടു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പലയിടങ്ങളിലും കുടിക്കാന്‍ പോലുംവെള്ളം കിട്ടാത്ത അവസ്ഥയാണ്.
കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി. പക്ഷി മൃഗാദികളും ചത്തൊടുങ്ങുന്നുണ്ട്. വന്യ മൃഗങ്ങള്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ നാട്ടിലേക്കിറങ്ങുന്ന തും പതിവായിട്ടുണ്ട്. വേനല്‍മഴ ലഭിക്കാതിരുന്നത് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Post Your Comments