ചൈനയിലെ മെഡിക്കല്‍ സര്‍വകലാശാലയില്‍ ആയുധങ്ങളുമായി ഏറ്റുമുട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് യിചാങ് സര്‍വ്വകലാശാലയിലെ മൂന്നു വിദ്യാര്‍ത്ഥികളെ പുറത്താക്കി.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അക്രമവും റാഗിംഗും പതിവാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്..ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് സംഘമാണ് ഏറ്റുമുട്ടിയത്.
ത്രീ ഗോര്‍ജസ് യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ രണ്ടാം വാരമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച ഇന്ത്യന്‍ എംബസി നിയമത്തിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു. ചൈനയിലെ വിവിധ സര്‍വകലാശാലകളിലായി 14,000 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനം നടത്തുന്നത്. ഇവരില്‍ ഏറെയും മെഡിക്കല്‍ സ്‌കൂളുകളിലാണ്.
Post Your Comments