NewsIndiaInternational

ഇന്ത്യയുമായുള്ള ചര്‍ച്ച പരാജയമെന്ന് പാക് വിദേശകാര്യ സെക്രട്ടറി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ പ്രസക്തമായ ഒന്നും നടന്നില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി. ജനുവരിയില്‍ ഉണ്ടായ പത്താന്‍കോട്ട് വ്യോമസേനതാവള ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ച നടന്നത്. ചര്‍ച്ച പരാജയമായിരുന്നെന്നും ചായ സത്കാരത്തിനുപോലും നില്‍ക്കാതെ പാക് സംഘം മടങ്ങിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം ആദ്യമായാണ് ഐസാസ് ചൗധരി ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത്.

ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയെന്നുമാത്രമേ ചര്‍ച്ചയെക്കുറിച്ച് പറയാന്‍ സാധിക്കൂ എന്നും ഐസാസ് ചൗധരി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ദ ഹാര്‍ട്ട് ഓഫ് ഏഷ്യ ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് ചൗധരി ന്യൂഡല്‍ഹിയില്‍ എത്തിയത്. അതിനിടെയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button