1989ലെ ഹിൽസ്ബറോ ദുരന്തത്തിന് കാരണമായത് മാച്ച് കമാൻഡറുടേയും പൊലീസിന്റേയും അനാസ്ഥയെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ കമ്മീഷൻ. ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ഏടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടിയില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഇതോടെ കേസ് വിചാരണ കമ്മീഷൻ അവസാനിപ്പിച്ചു.1989ലെ എഫ്എ കപ്പ് സെമിഫൈനലിൽ ലിവർപൂൾ നോട്ടിങ്ഹാം മത്സരത്തിനിടെ ഷെഫീൽഡിലെ ഹിൽസ്ബറോ സ്റ്റേഡിയത്തിലേക്ക് കളികാണാനെത്തിയ പതിനായിരകണക്കിന് ആരാധകരെ ഇടുങ്ങിയ ഇടനാഴിയിലൂടെ കടത്തിവിട്ടതാണ് ദുരന്തത്തിനിടയാക്കിയത്.തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത് 96 പേരായിരുന്നു.
മാച്ച് കമാൻഡർ ഡേവിഡ് ഡക്കൻഫീൽഡിന്റെ അശ്രദ്ധമായ കൃത്യനിർവഹണമാണ് ദുരന്തത്തിനിയാക്കിയെന്നാണ് വിചാരണ നടത്തിയ പ്രത്യേക അന്വേഷണകമ്മീഷന്റെ പ്രധാന കണ്ടെത്തൽ. പൊലീസിന്റെ ഭാഗത്തെ വീഴ്ചയും അന്വേഷണ കമ്മീഷൻ എടുത്തുപറയുന്നു. ടിക്കറ്റ് കൗണ്ടറിലടക്കം കാണികളെ തെറ്റിദ്ധരിപ്പിക്കുന്ന അറിയിപ്പുകൾ ഉണ്ടായി. കാണികളുടെ എണ്ണത്തിനനുസരിച്ച് സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
സൗത്ത് യോക് ഷെയർ പൊലീസും സൗത്ത് യോക് ഷെയർ ആംബുലൻസ് സർവീസും ദുരന്തമേഖലയിൽ എത്തിച്ചേരാൻ താമസം വരുത്തിയെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ലിവർപൂൾ ഫുട്ബോൾ ആരാധകരുടെ പെരുമാറ്റദ്യൂഷ്യം അപകടത്തിനടയാക്കിയതായി കണ്ടെത്തലുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പുതിയ റിപ്പോർട്ടിലില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സ്വാഗതം ചെയ്തു.
Post Your Comments