Kerala

ഇ-ടിക്കറ്റ് സംവിധാനത്തെ സിനിമാസംഘടനകള്‍ എതിര്‍ക്കുന്നതിന്റെ പിന്നിലെ വസ്തുതകള്‍

ഇ ടിക്കറ്റിനെ ചൊല്ലിയുള്ള സിനിമാസംഘടനകളുടെ പോര് മുറുകുന്നു.മേയ് രണ്ടുമുതല്‍ ഇ -ടിക്കറ്റ് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് റിലീസിംഗ് തിയേറ്ററുകള്‍ അടച്ചിടാനുള്ള എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ രംഗത്തെത്തി.

ടിക്കറ്റ് വിഹിതവും നികുതി പിരിവും സുതാര്യമാക്കുന്ന ഇ- ടിക്കറ്റിംഗ് സംവിധാനത്തിനെ തിയേറ്റര്‍ ഉടമകള്‍ എതിര്‍ക്കുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടാണെന്ന് നിര്‍മ്മതാക്കളുടെ സംഘടനാ ഭാരവാഹികള്‍ആരോപിച്ചു.ഇ- ടിക്കറ്റ് സംവിധാനത്തില്‍ പേപ്പര്‍ ടിക്കറ്റിന് പകരം കമ്പ്യൂട്ടര്‍ അധിഷ്ടിതടിക്കറ്റുകള്‍ വരുന്നതോടെ കണക്കുകള്‍ സുതാര്യമാവുകയും നികുതി വെട്ടിപ്പ് തടയാനാകുമെന്നും സംഘടന വിലയിരുത്തി.
ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വിനോദ നികുതിയും 2 ശതമാനം സേവന നികുതിയുമാണ്.കൂടാതെ മൂന്നുരൂപ ക്ഷേമനിധി സെസ്സുമുണ്ട്.ബാക്കിയുള്ള തുകയുടെ 60-65% ആണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വിഹിതം.ബാക്കി തിയേറ്ററുകള്‍ക്ക് ഉള്ളതാണ്.സാധാരണ ടിക്കറ്റ് വിഹിതത്തിന്റെ കണക്കുകള്‍ ഉറപ്പുവരുത്താന്‍ തിയേറ്റര്‍ ഉടമകള്‍ രേപ്രറെപ്രസെന്‍റെറ്റീവുമാരെ നിയമിയ്ക്കുകയാണ് പതിവ്.


സൌജന്യമായാണ് സര്‍ക്കാര്‍ ഇ- ടിക്കറ്റ് മഷീനുകള്‍ തിയേറ്റരുകളില്‍ സ്ഥാപിച്ച് നല്‍കുന്നത്.ഇതിന്റെ തിരിച്ചടവായി ഒരു ടിക്കറ്റിനു 42 പൈസ നിരക്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മെഷീന്‍ ഏജന്‍സിയ്ക്ക് ലഭിയ്ക്കും.ഇത് തങ്ങളുടെ വിഹിതത്തില്‍ നിന്ന് നല്‍കാമെന്ന് സമ്മതിച്ചിട്ടും ഒരു നഷ്ടവുമില്ലാത്ത ഇ- ടിക്കറ്റ് സംവിധാനത്തെ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ എതിര്‍ക്കുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാടുന്നത്.
ഇ ടിക്കറ്റിങ്ങിനെതിരെ കഴിഞ്ഞ മാസം തിയേറ്റര്‍ ഉടമകള്‍ നടത്തിയ സൂചനാസമരം പുതിയ സിനിമകള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയത്,.
അതേസമയം ഇ-ടിക്കറ്റിംഗ് സംവിധാനത്തെ ഒരു കുത്തക കമ്പനിയെയാണ് ഏല്പ്പിച്ചിരിയ്ക്കുന്നതെന്നും തിയേറ്ററുകള്‍ അവരുടെ നിയന്ത്രണത്തിലാകുമെന്നും ഉള്ളതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നാണ് മറുവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button