തലശ്ശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വയനാട് പുല്‍പ്പള്ളി സ്വദേശി ചെറ്റപ്പാലം പൂവളത്തുംകാട്ടില്‍ കെ.എസ്. ഷിബു മോനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്ന് കോഴിക്കോട് വഴി കല്‍പ്പറ്റയ്ക്ക് പോകേണ്ട ലോഫ്‌ളോര്‍ ജനറം ബസ് ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ചാലയില്‍ നിന്ന് ഒരാള്‍ ബസിന് കൈ കാണിച്ചിരുന്നു. എന്നാല്‍ അവിടെ നിര്‍ത്താതിരുന്ന ബസ് തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ബസിലേക്ക് കയറുകയും കൈ കാണിച്ചാല്‍ നിര്‍ത്താന്‍ പറ്റത്തതെന്താണെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ അക്രമികളില്‍ ഒരാളെ പിടികൂടുകയും പിന്നീട് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
Post Your Comments