ന്യൂഡല്‍ഹി: അതീവ സുരക്ഷാ കേന്ദ്രത്തില്‍ അച്ചടിച്ച 7.56 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികളില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തി ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ.
കറന്‍സികള്‍ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ് മൈനിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഹൊസംഗബാദ് യൂണിറ്റിലാണ് സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത കറന്‍സികള്‍ അച്ചടിച്ചത്.ഇത്തരത്തില്‍ 1000 രൂപയുടെ ചില സീരീസുകള്‍ പുറത്തിറങ്ങിയതായി കഴിഞ്ഞ വര്ഷം കണ്ടു പിടിച്ചിരുന്നു. കുറ്റമറ്റ രീതിയില്‍ അച്ചടി നടത്തുന്നതിനും , ഓണ്‍ലൈന്‍ പരിശോധന സംവിധാനം നടപ്പാക്കാനും നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
Post Your Comments