ദമാം: വിവിധ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗള്‍ഫ് റെയില്‍വേ പദ്ധതി 2018 ല്‍ ആരംഭിക്കും. കുവൈത്ത് മുതല്‍ ഒമാന്‍ തലസ്ഥാനനഗരമായ മസ്കറ്റ് വരെ നീളുന്ന റയില്‍വേ പദ്ധതി നേരിട്ടും അല്ലാതെയും 80,000ത്തിലധികം തൊഴിലവസരങ്ങളുണ്ടാക്കും. ജി.സി.സിയിലെ ആറു രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്നും ജി.സി.സി രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖി പറഞ്ഞു.
കുവൈത്തില്‍ നിന്ന് ആരംഭിക്കുന്ന പാത സൗദിയുടെ കിഴക്കന്‍ പ്രവിശ്യ വഴി വഴി ദമാമുമായും അവിടെ നിന്നും ഖത്തറുമായും ബന്ധിപ്പിക്കും. പിന്നീട് യു.എ.ഇയെ ബത്ഹ പ്രവേശന കവാടം വഴി സൗദിയുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് പാത സോഹര്‍ വഴി മസ്ക്കറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ്യങ്ങളെ കോര്‍ത്തിണക്കുന്ന റെയില്‍ ശൃംഖലയില്‍ നിര്‍ദ്ദിഷ്ട കടല്‍ പാലം വഴി ബഹ്‌റൈനെ ദമാം ഖത്തര്‍ എന്നിവയുമായി ബന്ധപ്പെടുത്തും.
2,117 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാതയ്ക്ക് 15.4 ബില്യന്‍ ഡോളര്‍ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ ദൂരത്തില്‍ 663 കിലോമീറ്ററും സൗദിയിലൂടെയാണ് കന്നുപോകുന്നത്. ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, സാമൂഹിക മേഖലകളെ പുഷ്ടിപ്പെടുത്താന്‍ പദ്ധതി വഴിവയ്ക്കുമെന്നും അബ്ദുറഹീം നഖി പറഞ്ഞു.
യാത്ര ട്രെയിനുകളുടെ സ്പീഡ് മണിക്കൂറില്‍ 220 കിലോമീറ്ററും ചരക്ക് ട്രെയിനുകളുടേത് 80 മുതല്‍ 120 കിലോമീറ്റര്‍ വരെയായിരിക്കും. റെയില്‍പാതകള്‍, സിഗ്‌നല്‍, വാര്‍ത്താവിനിമയ, ഓപറേഷന്‍, റിപ്പയറിങ് സംവിധാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ നൂതനവും മികച്ചതുമായിരിക്കുമെന്നും നഖി കൂട്ടിച്ചേര്‍ത്തു.
Post Your Comments