റിയാദ് : പാതിരാത്രിയില്‍ മുന്‍ കാമുകന്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് സൗദി പൗരന്‍ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. സൗദി അറേബ്യയിലാണ് സംഭവം. ഭാര്യ മുന്‍ കാമുകനുമായി ബന്ധം തുടരുന്നുണ്ടെന്ന് ആരോപിച്ചാണ് വിവാഹമോചനം നേടിയത്.
ഒരു ദിവസം ഭര്‍ത്താവ് രാത്രി കിടക്കയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കാമുകന്റ ഫോണ്‍ കോള്‍ വന്നത്. കാമുകന്‍ ഭര്‍ത്താവിന്റെ ഫോണിലാണ് വിളിച്ചത്. തുടര്‍ന്ന് ഭാര്യയുമായി സംസാരിക്കണമെന്നും ഫോണ്‍ അവള്‍ക്ക് നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ ഭര്‍ത്താവ് ഉടനടി ഭാര്യയെ തലാക്ക് ചെല്ലുകയായിരുന്നു. സദ പത്രമാണീ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതു. ദമ്പതികളുടെ പേര് വിവരങ്ങളോ സ്ഥലമോ പത്രം പുറത്തുവിട്ടിട്ടില്ല.
Post Your Comments