ലണ്ടന്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് മൊബൈലില്‍ ലൈംഗിക സന്ദേശങ്ങള്‍ അയച്ച സ്വകാര്യ ട്യൂഷന്‍ ടീച്ചര്‍ പോലിസ് പിടിയില്‍. 11,000 ത്തോളം വരുന്ന ലൈംഗിക സന്ദേശങ്ങള്‍ അയച്ചാണ് ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് ‘സ്വകാര്യ’ ട്യൂഷനെടുത്തത്. വിദ്യാര്‍ത്ഥിക്ക് കിട്ടിയ സന്ദേശങ്ങളില്‍ ടീച്ചറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു.
ന്യൂ കാസിലിലെ ഒരു സ്‌കൂളിലെ മ്യൂസിക്ക് ടീച്ചറാണ് സ്വകാര്യ ട്യൂഷനെടുത്ത് പോലിസ് പിടിയിലായത്. നിക്കോളാ വെനറാസോ എന്ന 32 കാരി ടീച്ചറാണ് സ്വകാര്യ ട്യൂഷനെടുത്ത് പുലിവാല്‍ പിടിച്ചത്. നിക്കോളാ വെനറാസോ സ്‌കൂളില്‍ പഠിപ്പിക്കുന്ന 13 കാരന്റെ ഐഫോണിലേക്കാണ് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. അബദ്ധത്തില്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ സ്വകാര്യ ട്യൂഷനെപറ്റി അറിഞ്ഞത്. മാതാപിതാക്കള്‍ ടീച്ചറുടെ സ്വകാര്യ സന്ദേശങ്ങളെല്ലാം കയ്യോടെ പിടികൂടുകയും ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെടുകയും ചെയ്തു.
പരാതി ശക്തമായതോടെ ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തു. ടീച്ചറുടെ സ്വകാര്യ ട്യൂഷന്‍ വിവാദമായതോടെ സ്‌കൂളിലെ ജോലിയും പോയി. ജനുവരി മുതല്‍ വിചാരണ നേരിടുന്ന അധ്യാപികയെ ഇപ്പോള്‍ വുമണ്‍ കറക്ഷന്‍ ഇന്‍സ്റ്റിയൂട്ടില്‍ അയച്ചിരിക്കുകയാണ്.
Post Your Comments