Gulf

സൗദി അറേബ്യ എണ്ണയില്ലാതെ ജീവിക്കും – സൗദി കിരീടാവകാശി

റിയാദ് : സൗദി അറേബ്യ 2020 എണ്ണയില്ലാതെ ജീവിക്കുമെന്ന് സൗദി ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദിയുടെ പുതിയ സാമ്പത്തീക പദ്ധതിയായ വിഷന്‍ 2030 പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ സൗദി ചാനലായ അല്‍ അറബിയതിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതിയില്‍ എണ്ണയ്ക്ക് വന്‍ വില ആവശ്യമില്ല. കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കാന്‍ ഞങ്ങള്‍ക്കാകും 2020ഓടെ ഞങ്ങള്‍ക്ക് എണ്ണയില്ലാതെ ജീവിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷന്‍ 2030 പദ്ധതിയില്‍ എണ്ണ വിലയ്ക്ക് ഒരു പ്രാധാന്യവും നല്‍കില്ല. അതേസമയം ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2020ഓടെ പ്രതിവര്‍ഷം 15 മില്യണ്‍ തീര്‍ത്ഥാടകര്‍ സൗദിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. 2030ഓടെ ഇത് 30 മില്യണ്‍ ആയി ഉയരും. നിലവില്‍ 8 മില്യണ്‍ തീര്‍ത്ഥാടകരാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button