മുലയൂട്ടുന്ന ആനയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഒപ്പിയെടുത്ത ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറും ഫോട്ടോയും വൈറലാകുന്നു. ആഫ്രിക്കയിലെ ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും നിന്നാണ് വന്യജീവി ഫോട്ടോഗ്രാഫറായ റെനറ്റ ഇവാല്ട് ആണ് അസാധാരണമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
താന്‍ കുറെക്കാലം ക്രുഗെറില്‍ ഇതിന് മുമ്പ് ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു ചിത്രം ആദ്യമാണ് ലഭിക്കുന്നതെന്നാണ് 51കാരിയായ ഇവാള്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. മുലയുട്ടൂന്ന ആനയടങ്ങിയ ആനക്കൂട്ടത്തെ താന്‍ അതിരാവിലെയാണ് കണ്ടെത്തിയതെന്നും തുടര്‍ന്ന് സുരക്ഷിതമായ അകലത്തില്‍ നിന്ന് ആ കാഴ്ച ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതിനിടെയാണ് ഒരു പിടിയാനയുടെ വലിയ സ്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് ക്യാമറയെടുത്ത് അത് പകര്‍ത്തുകയായിരുന്നു ഇവാള്‍ഡ്.
തനിക്ക് ആനകളെ ഇഷ്ടമാണെന്നും അവയെ കാണുമ്പോള്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നുമാണ് ഇവാള്‍ഡ് പറയുന്നത്. പ്രത്യേകിച്ച് മുലയൂട്ടുന്ന ആനകളെയും അവയുടെ പിഞ്ചുകുഞ്ഞുങ്ങളെയും ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്ന കാഴ്ച പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും തനിക്ക് സന്തോഷം തോന്നുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.
ഈ ഫോട്ടോകള്‍ കാണുന്നവര്‍ക്ക് ആനകളോടുള്ള ബഹുമാനം വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും ഇവാള്‍ഡ് വിശദീകരിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ആനകള്‍ ബുദ്ധിയുള്ള മൃഗങ്ങളാണെന്നും ഈ ഫോട്ടഗ്രാഫര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു.
Post Your Comments