NewsIndia

മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മുളകുപൊടിതേച്ചു

ലക്നൗ: മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദിച്ചു .ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അറുപതുകാരിയായ യുവാവിന്റെ അമ്മയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ മകന്‍ ഇതേഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായി ഞായറാഴ്ചയാണ് ഒളിച്ചോടിയത്. ഇതില്‍ ദേഷ്യംപൂണ്ട പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ക്രൂരതയ്ക്ക് പിന്നില്‍.

പൊലീസ് എത്തിയാണ് സ്ത്രീയെ അക്രമികളില്‍നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരു കുടുംബങ്ങളും ഒരേ ഗ്രാമത്തിലുള്ളവരാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button