KeralaNews

മാളില്‍ നിന്നും വാങ്ങിയ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

തൃശൂര്‍: മാളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു.പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി എം. മോഹന്‍ ആണ് മരിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ചുമച്ചതാണ് കാരണമെന്നു സംശയിക്കുന്നു. ലിഫ്റ്റില്‍ തിരക്കായതിനാല്‍ താഴെ എത്തിക്കാനും വൈകി.അവസാനം ഓട്ടോയില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രമുഖ മാള്‍ ആയിട്ടുപോലും ഇവിടെ ആംബുലന്‍സോ മറ്റു വാഹനങ്ങളോ ലഭിച്ചില്ലെന്ന് പരാതി ഉണ്ട്. കണ്ടു നിന്നവരും വാഹനം നല്‍കിയില്ല. പ്രഥമ ശുശ്രുഷയെക്കുറിച്ചുള്ള അറിവില്ലായ്മയും കണ്ടുനിന്നവരുടെ താല്പര്യമില്ലായ്മയും ഈ മരണത്തിനു കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button